

ദോഹ: ഖത്തര്‍ കെ എം സി സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ മാനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി (58) ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഖത്തറില്‍ ഇന്റീരിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജോലി ആവശ്യാര്‍ഥം ഞായറാഴ്ച രാവിലെ പുറത്തുപോയി താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോഴായിരുന്നു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ അടിയന്തിര ചികിത്സ നല്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഖത്തര്‍ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടാണ്. കെ എം സി സി കുറ്റ്യാടി മണ്ഡലം വളണ്ടിയര്‍ ക്യാപ്റ്റന്‍, കോഴിക്കോട് ജില്ലാ, സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.

ഭാര്യ: അരീദ. മക്കള്‍: റസീന, സൈനുല്‍ ആബിദ് (അറഫാത്ത്), അഫ്നാസ്, സനുന്.
ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കെ എം സി സി ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

