
ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐvസി) റയ്യാന്‍ സോണ്‍ വിദൂര മരുഭൂമിയില്‍ ഫാമുകളിലും മറ്റും ജോലി ചെയ്യുന്ന വിവിധ ദേശക്കാരായ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്ക് തണുപ്പകറ്റുന്നതിനാവശ്യമായ വിന്റര്‍ ജാക്കറ്റുകള്‍ വിതരണം ചെയ്തു.

കറാന, മുന്‍കര്‍, ജെറിയാന്‍ എന്നീ മരുപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന 200ലപരം തൊഴിലാളികള്‍ക്കാണ് അവരുടെ ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ ജാക്കറ്റുകള്‍ വിതരണം ചെയ്തത്. സി ഐ സി റയ്യാന്‍ സോണ്‍ പ്രവര്‍ത്തകരായ സിദ്ദിഖ് വേങ്ങര, താഹിര്‍ ടി കെ, ഫഹദ് ഇ കെ, റഫീഖ് പി സി, സുബ്ഹാന്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
