യൂണിറ്റി ബഹ്‌റൈന്‍ പരിശീലന സെഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യൂണിറ്റി ബഹ്റൈന്‍ മലയാളം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ‘റൈറ്റിംഗ് ഈസ് യുവര്‍ ഓണ്‍ സ്‌റ്റോറി’ എന്ന വിഷയത്തില്‍ പരിശീലന സെഷന്‍ സംഘടിപ്പിച്ചു.

city exchange

പരിശീലന സെഷന് പ്രൊ. ഡോ. സെന്തില്‍കുമാര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ചിന്തകളും ആശയങ്ങളും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ പ്രചോദനം നല്‍കുന്ന തരത്തിലായിരുന്നു പരിശീലനം.

വിദ്യാര്‍ഥികളുടെ വ്യക്തിത്വവികസനത്തിനും ആത്മവിശ്വാസ വര്‍ധനയ്ക്കും ഈ പരിശീലനം ഏറെ സഹായകമായി. വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി കുട്ടികളുടെ മാനസിക ഒരുക്കത്തിനും ധൈര്യത്തിനും ഈ സെഷന്‍ ഗുണകരമായി.

പരിശീലന പരിപാടിക്ക് യൂണിറ്റി പ്രസിഡണ്ട് പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെക്രട്ടറി രമ ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഡോ. സെന്തില്‍ കുമാറിനെ യോഗത്തില്‍ ആദരിച്ചു. ചാരിറ്റി കോഡിനേറ്റര്‍ സുദീപ് രാഘവന്‍, യൂണിറ്റി മാര്‍ഗദര്‍ശി അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗമ്യ സെന്തില്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image

യോഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സനോജ്, ഗായത്രി പ്രശാന്ത്, വിനീഷ്, അനുഷ സുജിത്, മലയാളം ക്ലാസ്സ് അധ്യാപകരായ ഷീന അനില്‍, രതി ഹരിദാസ്, രക്ഷിതാക്കള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!