നോബിള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫോക്കസ് മെഡിക്കല്‍ സെന്ററിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Web Desk
1 Min Read

ദോഹ: നോബിള്‍ ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ഡനുമായി ചേര്‍ന്ന് കെ ജി 1, കെ ജി 2 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഫോക്കസ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ദ്വിദിന ക്യാമ്പില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഫോക്കസ് മെഡിക്കല്‍ സെന്ററിലെ ശിശുരോഗ വിദ്ഗ്ദന്‍ ഡോ. രാം ശര്‍മ ക്യാമ്പിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ക്കായി ശിശുരോഗ വിദഗ്ധന്റെ പരിശോധന ദന്തപരിശോധന, മെഡിക്കല്‍ സ്‌ക്രീനിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമായി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഫോക്കസ് മെഡിക്കല്‍ സെന്ററിന്റെ ഹെല്‍ത്ത് സ്‌ക്രീനിംഗ് പാക്കേജുകളും നല്‍കി.

city exchange

നോബിള്‍ ഇന്റര്‍നാഷണല്‍ കിന്റര്‍ഗാര്‍ഡനിലെ പ്രധാനാധ്യാപിക അസ്മ റോഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് മെഡിക്കല്‍ സെന്ററിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ ബിബിന്‍, നോബിള്‍ കിന്റര്‍ഗാര്‍ഡന്‍ അഡ്മിന്‍ മാനേജര്‍ സിനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യവാന്മാരായ പുതുതലമുറക്കായി ഫോക്കസ് മെഡിക്കല്‍ സെന്റര്‍ മുന്നോട്ട് വരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!