വിമാനം തകര്‍ന്ന് അജിത് പവാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു

Web Desk
0 Min Read

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാര്‍ കൊല്ലപ്പെട്ടു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

city exchange

ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു.

ബരാമതിയില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കവെ വിമാനം തകര്‍ന്നുവീണുവെന്നാണ് വിവരം.

Share This Article
Leave a Comment
error: Content is protected !!