

ദോഹ: നാലാം ശരത്കാല നക്ഷത്രം അല്‍ ഉവാ 13 ദിവസം ഖത്തറിന്റെ ആകാശത്തുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ കാലയളവില്‍ ആദ്യ ദിവസങ്ങളില്‍ ഈര്‍പ്പമുണ്ടാകുന്നതിനാല്‍ പകല്‍ ചൂടും രാത്രികളില്‍ ചില സമയങ്ങളില്‍ തണുപ്പും അനുഭവപ്പെടും.

അല്‍-വാസ്മി സീസണ്‍ ആരംഭിക്കുന്ന കാലഘട്ടമായതിനാല്‍ മഴ പ്രതീക്ഷിക്കാവുന്നതാണ്. മാത്രമല്ല ഭക്ഷ്യകൂണുകളും കാട്ടുപച്ചകളും വളരുന്നത് ഈ സമയത്താണ്.
ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന അല്‍-വാസ്മി സീസണ്‍ ഡിസംബര്‍ ആറു വരെ 52 ദിവസം തുടരും. ആദ്യ ദിവസങ്ങളില്‍ പെയ്യുന്ന മഴ നല്ല മഴക്കാലത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

