വെബ് സമ്മിറ്റ് ഖത്തര്‍ 2026; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Web Desk
2 Min Read

ദോഹ: ഫെബ്രുവരി ഒന്നു മുതല്‍ നാലു വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026-ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വെബ് സമ്മിറ്റ് സംഘാടക സമിതി അറിയിച്ചു. അടുത്ത മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സമിതി അറിയിച്ചു.

city exchange

എല്ലാ സംഘാടകവും ലോജിസ്റ്റിക്സുമായ ഒരുക്കങ്ങളും വിജയകരമായി പൂര്‍ത്തിയായതായും അന്താരാഷ്ട്ര നിലവാരത്തില്‍ വലിയ ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശേഷി ഇതിലൂടെ വീണ്ടും ഉറപ്പിക്കുന്നതായും യോഗം വിലയിരുത്തി.

റെക്കോര്‍ഡ് പങ്കാളിത്തം കണക്കിലെടുത്ത് മൂന്നാം പതിപ്പായ ഈ വര്‍ഷത്തെ സമ്മിറ്റിനായി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പാര്‍ക്കും ചുറ്റുമുള്ള തുറന്ന പ്രദേശങ്ങളും വേദിയുടെ ഭാഗമായി വിപുലീകരിച്ചതായി സമിതി വ്യക്തമാക്കി. കൂടുതല്‍ സംവാദങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇടമൊരുക്കുന്നതിനാണ് ഈ വിപുലീകരണം.

പങ്കെടുക്കുന്നവരുടെ സമഗ്ര അനുഭവം മെച്ചപ്പെടുത്തുന്നതിനോടൊപ്പം വെബ് സമ്മിറ്റിന്റെ തുടര്‍ച്ചയായ വളര്‍ച്ചയും ഉയര്‍ന്നുവരുന്ന ആഗോള സ്വാധീനവും ഈ പതിപ്പിലൂടെ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

- Advertisement -
Ad image

മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാങ്കേതിക പരിപാടിയായി അംഗീകരിക്കപ്പെടുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026 സംരംഭകരെ നിക്ഷേപകരുമായും തന്ത്രപരമായ പങ്കാളികളുമായും ബന്ധിപ്പിക്കുന്ന മുന്‍നിര ആഗോള വേദിയായി മാറിയിട്ടുണ്ട്.

ഈ വര്‍ഷത്തെ സമ്മിറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,600-ലധികം സ്റ്റാര്‍ട്ടപ്പുകളും ആഗോള നേതാക്കളും വിദഗ്ധരുമടങ്ങുന്ന 400-ലധികം പ്രഭാഷകരും പങ്കെടുക്കും. ഉയര്‍ന്ന സാങ്കേതികവിദ്യകള്‍, കൃത്രിമ ബുദ്ധി, ഫിന്‍ടെക്, ഊര്‍ജം, ഡിജിറ്റല്‍ ഗവണ്‍മെന്റ്, ആരോഗ്യം, വ്യവസായം തുടങ്ങി 14 ട്രാക്കുകളിലായി വിവിധ പ്രാധാന്യമുള്ള മേഖലകളിലെ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.

800-ലധികം നിക്ഷേപകരുടെയും 180-ലധികം പങ്കാളികളുടെയും 600-ലധികം അന്താരാഷ്ട്ര മാധ്യമ പ്രതിനിധികളുടെയും പങ്കാളിത്തം സമ്മിറ്റിന്റെ ആഗോള സംവാദ, പങ്കാളിത്ത, വിജ്ഞാന വിനിമയ വേദിയെന്ന സ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായി സംഘാടക സമിതി വ്യക്തമാക്കി.

വിവിധ മേഖലകളില്‍ നിന്നുള്ള മുന്‍നിര സ്റ്റാര്‍ട്ടപ്പുകളെയും സാങ്കേതിക നേതാക്കളെയും ഒരുമിക്കുന്ന വെബ് സമ്മിറ്റ് ഖത്തര്‍ 2026 വിപുലീകരിക്കാവുന്ന ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സംവേദനാത്മക വേദിയായി പ്രവര്‍ത്തിക്കുകയും നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ആഗോള കേന്ദ്രമായും പ്രാദേശികവും അന്താരാഷ്ട്രവുമായ വിപണികളിലേക്കുള്ള കവാടമായും ഖത്തറിന്റെ സ്ഥാനത്തെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!