
ദോഹ: ഖത്തറിലെ ചെറുകിട ഇടത്തരം വ്യാപാര മേഖലകളില്‍ നേതൃപരമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ബിസിനസ് കൂട്ടയ്മയായ കേരള എന്റര്‍പ്രാണേഴ്‌സ് ക്ലബ്ബിന്റെ (കെ ഇ സി) പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജിറ്റ്‌ക്കോ നിസാര്‍ ചെയര്‍മാനായും ശശിധര പണിക്കര്‍, ജോര്‍ജ് മോറിസന്‍ എന്നിവരെ വൈസ് ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു.
അസ്ഹര്‍ അലി പി (അല്‍ ഹായിക്കി)യാണ് കെ ഇ സിയുടെ പുതിയ പ്രസിഡന്റ്. ഫഹദ് (സ്പ്രിംഗ് ഇന്റര്‍നാഷണല്‍) ജനറല്‍ സെക്രട്ടറിയായും ആസാദ് ട്രഷറര്‍ ആയും ചുമതല ഏറ്റെടുത്തു.

വൈസ് പ്രസിഡന്റുമാരായി ഫിറോസ് നാട്ടു, അബ്ദുല്‍ അഹദ് (ജിയോ പാനല്‍), നിഷാം (ക്യു ബോക്‌സ്), അബ്ദുല്‍ റസാക് എന്നിവരെയും സെക്രട്ടറിമാരായി സജീര്‍ (സ്റ്റാര്‍ ടെക്ക്), അനീസ് മുവാറ്റുപുഴ, ഷമീര്‍ വി കെ, ഹാഫിസ് (ബ്രാഡ്മ), ഷൈനി കബീര്‍, സുബൈര്‍ (ബ്രാന്‍ഡോ മീഡിയ ) എന്നിവരെയും തെരഞ്ഞെടുത്തു.
പുതിയ സാഹചര്യത്തില്‍ സംരംഭ മേഖലകളില്‍ വന്നു കൊണ്ടിരിക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയും വളരെ ജാഗ്രതയോടെ നോക്കി കാണുവാന്‍ സംരംഭകര്‍ക്ക് സാധ്യമാകേണ്ടതുണ്ടെന്ന് പുതുതായി ചുമതല ഏറ്റെടുത്ത പ്രസിഡന്റ് അസ്ഹര്‍ അലി (അല്‍ ഹായിക്കി) എക്‌സിക്യൂട്ടീവ് അംഗങ്ങളോട് പറഞ്ഞു.

