

ദോഹ: അല്‍ജിയേഴ്സില്‍ നടക്കുന്ന ഗ്യാസ് എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് ഫോറത്തിന്റെ ഏഴാമത് ഉച്ചകോടിയുടെ ഭാഗമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇറാന്‍ പ്രസിഡന്റ് ഡോ. ഇബ്രാഹിം റെയ്സിയുമായി കൂടിക്കാഴ്ച നടത്തി.

ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും പരസ്പര താത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍ നടന്നു.

അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി, ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി ഉന്നതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി ഡോ. ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

