ഐ ഐ എ സംസ്ഥാന പുരസ്‌കാര സംഗമം തുടങ്ങി

Web Desk
1 Min Read

കൊല്ലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് (ഐ ഐ എ) സംസ്ഥാന പുരസ്‌കാര സംഗമം കൊല്ലത്ത് ആരംഭിച്ചു. കൊല്ലം ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ ഐ ഐ എ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ വിനോദ് പി സിറിയക്ക് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എണ്ണൂറിലേറെ ആര്‍ക്കിടെക്റ്റുമാരാണ് രണ്ടുദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുന്നത്.

city exchange

മികച്ച നിര്‍മ്മിതികള്‍ക്കുള്ള പുരസ്‌കാര തെരഞ്ഞടുപ്പ് ഞായറാഴ്ച പൂര്‍ത്തിയാക്കും. അതിനായുള്ള പ്രോജക്ട് പ്രസന്റേഷന്‍ ആരംഭിച്ചു. ഇത്തവണ അവാര്‍ഡിനായി 352 എന്‍ട്രികളാണ് ഉണ്ടായിരുന്നത്. അതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 56 എന്‍ട്രികളുടെ അവതരണത്തിന് ശേഷം 16 കാറ്റഗറികളിലാണ് പുരസ്‌കാരം നല്‍കുക. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒന്‍പത് അംഗ ജൂറിയാണ് വിജയികളെ നിശ്ചയിക്കുക. ഞായറാഴ്ച വൈകിട്ട് ആറിനാണ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവും.

എം മുകേഷ് എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കും.

ടൈം 100 നെക്സ്റ്റ് പട്ടികയില്‍ ഇടംനേടിയ മലയാളി ആര്‍ക്കിടെക്ട് വിനു ഡാനിയേലിനെ ചടങ്ങില്‍ ആദരിക്കും. ഐ ഐ എ ദേശീയ ട്രഷറര്‍ ബി സുധീര്‍ പങ്കെടുക്കും. കലാ- സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.

- Advertisement -
Ad image

കേരളീയ വാസ്തുകല ആഗോളതലത്തിലേക്ക് ചിത്രീകരിക്കാന്‍ കഴിയുന്ന തരത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഐ ഐ എ കൊല്ലം സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രാഥമികമായി തെരഞ്ഞെടുക്കപ്പെട്ട എന്‍ട്രികളടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനം മുന്‍ സംസ്ഥാന ചെയര്‍മാന്‍ എല്‍ ഗോപകുമാര്‍ നിര്‍വഹിച്ചു. കൊല്ലം സെന്റര്‍ ചെയര്‍മാന്‍ പ്രശാന്ത് മോഹന്‍, അവാര്‍ഡ് കണ്‍വീനര്‍ സുധീഷ് സുധര്‍മ്മന്‍, അംശ്വനാഥ്, സുബീഷ്, ജയകൃഷ്ണന്‍, മോണോലിത്ത ചാറ്റര്‍ജി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!