അംഗന്‍വാടി കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ 126 അംഗന്‍വാടികളിലെ കുട്ടികളുടെ ഉപയോഗത്തിനായി എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ 626 ബേബി ബെഡ്ഡുകളുടെ വിതരണോദ്ഘാടനം ഐ എം എ ഹാളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ന്മാമാരായ എം പി സൈമണ്‍, ഫാസില്‍ ഹുസൈന്‍, മിനി ബൈജു, ലിസ്സ ജോണ്‍സണ്‍, കൗണ്‍സിലര്‍മാരായ പി പി ജെയിംസ്, ജെയ്‌സണ്‍ പീറ്റര്‍, ഷമ്മി സെബാസ്റ്റ്യന്‍, ശ്രീലത വിനോദ് കുമാര്‍, സാനിയ തോമസ്, വാഴക്കുളം അഡീഷണല്‍ സി ഡി പി ഒ റീന എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!