

ദോഹ: ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ പെരിന്തല്‍മണ്ണ എം എല്‍ എ നജീബ് കാന്തപുരത്തിന് കേരളാ ബിസിനസ് ഫോറം സ്വീകരണം നല്‍കി. കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങിനല്‍ അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.


നജീബ് കാന്തപുരം അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ ക്രിയ (നോളഡ്ജ് റിസോഴ്‌സസ് എംപവര്‍മെന്റ് ആക്ടിവിറ്റീസ്) തുടങ്ങി വച്ച പെരിന്തല്‍മണ്ണയെ ഒരു വിദ്യാഭാസ ആസ്ഥാനമാക്കുക, സിവില്‍ സര്‍വീസിലേക്കു മലയാളികളെ, വിശിഷ്യാ മലബാറിലുള്ള കുട്ടികളെ സജ്ജമാക്കുക എന്നീ ദൗത്യങ്ങളെ കുറിച്ച് വിശദീകരിച്ചു. കെ ബി എഫ് അഡൈ്വസറി ബോര്‍ഡ് അംഗം ജയരാജ്, കെ എം സി സി പ്രസിഡന്റ് ഡോ. സമദ്, പെരിന്തല്‍മണ്ണ ഷിഫാ ഹോസ്പിറ്റല്‍ എം ഡിയും ക്രിയ ഡിറ്റക്ടറുമായ ഡോ. ഉണ്ണീന്‍ എന്നിവരെ കൂടാതെ നിരവധി കെ ബി എഫ് അംഗങ്ങളും പങ്കെടുത്തു.


പ്രസിഡന്റ് അജി കുര്യാക്കോസും ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീനും ചേര്‍ന്ന് നജീബ് കാന്തപുരത്തെ പൊന്നാട അണിയിച്ചു. ചോദ്യാത്തര വേള ഫര്‍സാദ് ആക്കരയും നന്ദി പ്രകാശനം സോണി അബ്രഹാമും നിര്‍വഹിച്ചു.

