രാജ്യത്തെ ആദ്യ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയാവാനൊരുങ്ങി വയനാട്

Web Desk
1 Min Read

കല്‍പ്പറ്റ: രാജ്യത്തെ ആദ്യ സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയെന്ന നേട്ടത്തിനായി വയനാടിന്റെ ശ്രമം. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മൊബൈല്‍ വാക്‌സിനേഷന്‍ യജ്ഞങ്ങളും ജില്ലയില്‍ തുടരുന്ന വാക്‌സിനേഷന്‍ മെഗാ ഡ്രൈവും വന്‍ വിജയത്തിലേക്കെത്തുകയാണ്.

city exchange

പ്രധാന ടൂറിസം ജില്ലയായതിനാല്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ വാക്‌സിനേഷന്‍ മെഗാ ഡ്രൈവില്‍ ഒരു ലക്ഷം പേര്‍ക്ക് വാക്്‌സിന്‍ നല്‍കാനായതായി ജില്ലാ ഭരണകൂടം അറിയിച്ചു. മാര്‍ച്ച് മിഷന്‍, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്റെ ആദ്യഘട്ടം ജില്ല പൂര്‍ത്തീകരിച്ചത്.

Share This Article
Leave a Comment
error: Content is protected !!