കെ വി തോമസിനെതിരെ നടപടി അഭ്യര്‍ഥിച്ച് സോണിയാ ഗാന്ധിക്ക് കെ സുധാകരന്റെ കത്ത്

Web Desk
1 Min Read

തിരുവനന്തപുരം: കോണ്‍ഗ്രസ് തീരുമാനങ്ങള്‍ ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത എ ഐ സി സി അംഗം കെ വി തോമസിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു.

city exchange

കഴിഞ്ഞ വര്‍ഷങ്ങളില്‍ 80 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് സി പി എമ്മെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് അദ്ദേഹം സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയ കെ പി സി സി പ്രസിഡന്റ് കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടുകളേയും രാഷ്ട്രീയ അജണ്ടകളേയും എതിര്‍ക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എ ഐ സി സിക്കും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനുമെതിരെ സംസാരിച്ച കെ വി തോമസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടിക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ കുടുംബങ്ങളുടേയും വികാരത്തെ വ്രണപ്പെടുത്തിയതായും വിശദമാക്കുന്നു.

രണ്ടു ദിവസം മുമ്പ് താനും കേരളത്തിലെ സമുന്നതനായ പാര്‍ട്ടി നേതാവും കെ വി തോമസിനോട് സെമിനാറില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും അത് ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സി പി എം നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും കെ സുധാകരന്‍ എം പി കത്തില്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

പാര്‍ട്ടി തീരുമാനങ്ങളെ ധിക്കരിക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്ത കെ വി തോമസിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണെന്ന് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ അഭ്യര്‍ഥിക്കുന്നതായും കെ സുധാകരന്‍ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!