മെട്രോ ലിങ്ക് സേവനങ്ങള്‍ക്ക് സൗജന്യ ടിക്കറ്റുമായി മുവസലാത്ത്

Web Desk
1 Min Read

ദോഹ: ദോഹ മെട്രോ യാത്രക്കാര്‍ക്ക് മെട്രോ ലിങ്ക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സൗജന്യ ക്യു ആര്‍ ടിക്കറ്റ് കാണിക്കണം. ഏപ്രില്‍ 11 മുതലാണ് ഇത് നിലവില്‍ വരിക.

city exchange

കര്‍വ ബസ് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന മെട്രോ ലിങ്ക് ക്യു ആര്‍ ടിക്കറ്റ് എല്ലാ യാത്രകള്‍ക്കും ഉപയോഗിക്കാവുന്നതാണ്. കര്‍വ ബസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്യുകയാണ് ഇതിന് ആദ്യം വേണ്ടത്.

ബസില്‍ കയറുന്നതിന് മുമ്പ് ഡൗണ്‍ലോഡ് ആന്‍ ഇ-ടിക്കറ്റ് സെലക്ട് ചെയ്ത് മെട്രോ ലിങ്ക് ക്യു ആര്‍ ടിക്കറ്റില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. ഗോള്‍ഡന്‍ ക്യു ആര്‍ കോഡില്‍ ടിക്കറ്റ് സ്‌ക്രീനില്‍ തെളിയും. ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് സ്‌കാന്‍ ചെയ്യണം. ക്യു ആര്‍ കോഡ് ടിക്കറ്റ് സൈ്വപ് ഏബ്ള്‍ ഹോം സ്‌ക്രീനില്‍ നിന്നോ ആപ്പിലെ കാര്‍ഡ് മാനേജ്‌മെന്റ് സെക്ഷനില്‍ നിന്നോ ലഭ്യമാകുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!