

ദോഹ: എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ ഗോപിനാഥന്റെയും സീതാദേവിയുടെയും മകന്‍ അഭിലാഷ് (42) ഖത്തറില്‍ നിര്യാതനായി. ശാരീരിക അസ്വാസ്ഥതകളെ തുടര്‍ന്ന് ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭഗത്തില്‍ പ്രവേശിപ്പിച്ച അഭിലാഷില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിരിന്നു. അല്‍ഖോറില്‍ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ: കമലാദേവി. മകന്‍: അനികേത്ത്

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തര്‍ എയര്‍വെയ്സില്‍ ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കും.
