

കുവൈത്ത് സിറ്റി: രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച വിദേശയാത്രക്കാര്‍ക്ക് ആര് ടി പി സി ആര് പരിശോധനയും നാട്ടില്‍ ഏഴു ദിവസ ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ യാത്രാ നയത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തിലെ ഇന്ത്യന്‍ സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രജിസ്ട്രേഡ് അസോസിയേഷന്‍സ് (ഫിറ) നിവേദനം നല്കി.

കുവൈത്ത് കണ്‍വീനര്‍ ബാബു ഫ്രാന്‍സിസ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ, വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കര്‍, സഹമന്ത്രി വി മുരളീധരന് എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. ലോകരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് കോവിഡ് വാക്സിനേഷനും ബൂസ്റ്റര്‍ ഡോസും ഉള്‍പ്പടെ സ്വീകരിച്ച് എല്ലാ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ട് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സമയ നഷ്ടവും സാമ്പത്തിക ചിലവും ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങുവാന്‍ അടിയന്തിരമായി സാഹചര്യമൊരുക്കണമെന്ന് ഫിറ കുവൈത്ത് കണ്‍വീനര്‍ ബാബു ഫ്രാന്‍സിസ്, സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
