ഫിഫ ലോകകപ്പില്‍ പന്തുരുളുമ്പോള്‍ ഖത്തറില്‍ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുക 70 ലക്ഷത്തിലേറെ പേര്‍

Web Desk
1 Min Read

ദോഹ: ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ഖത്തര്‍ 2022ല്‍ ഖത്തറിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം 70 ലക്ഷത്തിന് മുകളിലായിരിക്കുമെന്ന് കണക്കു കൂട്ടല്‍. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റേതാണ് ഈ കണക്കുകള്‍.

city exchange

റിപ്പോര്‍ട്ട് പ്രകാരം 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ഫിഫ ലോകകപ്പില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി ഏകദേശം 28000 യാത്രാ വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണക്കുകള്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം 2019 വര്‍ഷത്തിനെ കണക്കുമായി താരതമ്യപ്പെടുത്തിയാല്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കോവിഡിന് മുമ്പുള്ള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ നിന്നുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

- Advertisement -
Ad image

2022 നവംബറിലെ മൊത്തം എണ്ണം താരതമ്യേന കൂട്ടുകയാണെങ്കില്‍ മൂന്നര ദശലക്ഷമാണുണ്ടാവുക. അല്‍പം കൂടി വര്‍ധിച്ചേക്കാമെന്ന് കരുതുകയാണെങ്കില്‍ 4.1 ദശലക്ഷം പേര്‍ എന്നാണ് കണക്ക്. 2022 ഡിസംബറിലാകട്ടെ ഈ കണക്ക് 3.6 ദശലക്ഷവും 4.7 ദശലക്ഷവുമായി വര്‍ധിക്കും.

2021നെ അപേക്ഷിച്ച് 90 ശതമാനം മുതല്‍ 105 ശതമാനം വരെയുള്ള ഗണ്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. യാത്രാ വീണ്ടെടുപ്പ് തുടരുന്നുവെന്ന് അനുമാനിക്കുമ്പോള്‍ ഈ വര്‍ഷത്തെ മൊത്തം യാത്രക്കാരുടെ എണ്ണം ഏകദേശം 34 ദശലക്ഷമാകും. കൂടാതെ നിരവധി രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്യുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!