ലോക കേരള സഭയില്‍ ഖത്തറില്‍ നിന്ന് ഒന്‍പത് പേര്‍

Web Desk
1 Min Read

ദോഹ: ഈ മാസം 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിലേക്ക് ഖത്തറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഒന്‍പത് പേര്‍. ഇതില്‍ മൂന്നുപേര്‍ രണ്ടാം തവണയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ലോക കേരളസഭയിലെത്തുന്നത്.

city exchange

പ്രവാസി വിഷയങ്ങളിലെ വിദഗ്ധനും പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായകമാകുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും മികച്ച പ്രവര്‍ത്തനം നിര്‍വഹിക്കുകയും ചെയ്യുന്ന അബ്ദുറഊഫ് കൊണ്ടോട്ടി, സംസ്‌കൃതി ഭാരവാഹികളായ അഹമ്മദ് കുട്ടി ആറളയില്‍, എ സുനില്‍ കുമാര്‍ എന്നിവരാണ് രണ്ടാം തവണയും പങ്കെടുക്കുന്നത്.

ഇവരെ കൂടാതെ ഷാനവാസ് തവയില്‍, അബ്ദുല്‍ ജലീല്‍ കാവില്‍, ഇ എം സുധീര്‍, ബോബന്‍ വര്‍ക്കി, കെ ആര്‍ ജയരാജ്, വനിതാ പ്രതിനിധിയായി ഷൈനി കബീര്‍ എന്നിവരാണ് തിരുവനന്തപുരത്തെത്തുക.

- Advertisement -
Ad image

ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറിയും സിറാജ് ദിനപത്രം ഗള്‍ഫ് മാനേജറുമായ ശരീഫ് കാരശ്ശേരി യു എ ഇയില്‍ നിന്നും ലോക കേരള സഭയില്‍ പങ്കെടുക്കുന്ന പ്രമുഖനാണ്.

Share This Article
Leave a Comment
error: Content is protected !!