ഒമാന്‍ സുല്‍ത്താന് ഖത്തര്‍ അമീര്‍ യാത്രയയ്പ്പ് നല്‍കി

Web Desk
1 Min Read

ദോഹ: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യാത്രയയപ്പ് നല്‍കി. ഖത്തറില്‍ സൗഹൃദ സന്ദര്‍ശനം പൂര്‍ത്തിയാക്കി അനുഗമിച്ച സംഘത്തോടൊപ്പം മടങ്ങിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അമീരി ടെര്‍മിനലിലാണ് അമീര്‍ യാത്രയയച്ചത്.

city exchange

ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി, ആഭ്യന്തരമന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി, ഊര്‍ജകാര്യ സഹമന്ത്രി സഅദ് ബിന്‍ ഷെരീദ അല്‍ കഅബി, വാണിജ്യ- വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി അല്‍താനി, ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍താനി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി തുടങ്ങിയവരും യാത്രയയപ്പില്‍ പങ്കെടുത്തു.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ മറ്റു നിരവധി പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഒമാനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മുബാറക് ബിന്‍ ഫഹദ് അല്‍താനി, ഖത്തറിലെ ഒമാന്‍ അംബാസഡര്‍ അമ്മാര്‍ ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി എന്നിവരും സുല്‍ത്താന് യാത്രയയപ്പ് നല്‍കാന്‍ എത്തിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!