

ദോഹ: തീവ്ര അപടക സാധ്യതയുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ ഖത്തറിനു പുറത്തു നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തെത്തുകയാണെങ്കില്‍ പി സി ആര്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ രണ്ടു ദിവസത്തിന് ശേഷം ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.


ഖത്തരികള്‍, ഖത്തറിലെ താമസക്കാര്‍, ജി സി സി പൗരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ടെങ്കില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.
ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് അതിതീവ്ര സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

