ലോക്‌സഭാ മുന്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അന്തരിച്ചു

Web Desk
1 Min Read

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ജോഷി അന്തരിച്ചു. പുലര്‍ച്ചെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു ദിവസമായി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍.

2023ല്‍ മസ്തിഷ്‌ക രക്തസ്രാവം അനുഭവപ്പെട്ടിരുന്നു.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവാണ് മനോഹര്‍ ജോഷി. 1995- 99 കാലഘട്ടത്തിലായിരുന്നു മനോഹര്‍ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ ജോഷി 2002- 04 കാലഘട്ടത്തിലാണ് സ്പീക്കര്‍ സ്ഥാനം വഹിച്ചത്.

- Advertisement -
Ad image

1937 ഡിസംബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ റയ്ഗാഡ് ജില്ലയിലായിരുന്നു മനോഹര്‍ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹര്‍ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

Share This Article
Leave a Comment
error: Content is protected !!