ഐ എസ് ഡി സ്‌ക്കൂളിലെ അധ്യാപക ദിനവും ഓണാഘോഷവും ശ്രദ്ധേയമായി

Web Desk
1 Min Read

പയ്യന്നൂര്‍: ഉളിയത്ത് കടവിന്നടുത്തു സ്ഥിതി ചെയ്യുന്ന ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷവും അധ്യാപക ദിനാഘോഷവും ശ്രദ്ധേയമായി.

city exchange

ആമുഖ സമ്മേളനമായി പ്രത്യേക അസംബ്ലി നടത്തി. വിദ്യാര്‍ഥികള്‍ റോസാപ്പൂക്കള്‍ നല്‍കി അധ്യാപകരെ ആദരിച്ചു. 45 വര്‍ഷങ്ങളേറെയായി അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സി ഇ ഒ മുഹമ്മദ് സഅദിന് മാനേജ്മെന്റും സ്റ്റാഫും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് ചെയര്‍മാന്‍മാരായ തയ്യില്‍ മുഹമ്മദ്കുഞ്ഞി ഹാജി, ഡോ. പി വി അബൂബക്കര്‍, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ, അധ്യാപക- അനധ്യാപക ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

അധ്യാപകരുടെ തിരുവാതിരയും ഓണപ്പാട്ടവതരണവും മനോഹരമായി. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ യഥാര്‍ഥ സ്പിരിറ്റോടെ അധ്യാപകരായി ക്ലാസ്സുകള്‍ നിയന്ത്രിച്ചു. ഹൗസ് തിരിച്ചുള്ള ‘പൂക്കളം മത്സരവും’ ‘ഓണപ്പാട്ട് മത്സരവും’ പരിപാടി കൂടുതല്‍ മികവുറ്റതാക്കി. ആനന്ദകരമായ നിരവധി ഗെയിമുകളും നടത്തി. പരിപാടികള്‍ക്കിടയില്‍ ഇലയില്‍ വിളമ്പിയ ഓണസദ്യയും പായസ വിതരണവും ആഘോഷങ്ങള്‍ക്ക് പൊലിമയേറ്റി. തങ്ങളുടെ കുട്ടികളുടെ കലാവൈഭവം നേരിട്ട് ആസ്വദിക്കാന്‍ രക്ഷിതാക്കളും എത്തിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!