പൊന്നിയിന്‍ സെല്‍വന്റെ ആഘോഷ രാവില്‍ പൃഥ്വിരാജിന്റെ ശബ്ദത്തില്‍ രജനിയും കമലും റീലീസ് ചെയ്ത ട്രെയിലര്‍ വമ്പന്‍ ഹിറ്റ്

Web Desk
2 Min Read

ചെന്നൈ: കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയില്‍ സിനിമാക്കാര്‍ക്കും സിനിമാ പ്രേമികള്‍ക്കും അക്ഷരാര്‍ഥത്തില്‍ ഉത്സവ രാവായിരുന്നു. താരങ്ങള്‍ വിണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവ്. ആയിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ ചെന്നൈ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ ശെല്‍വന്റെ ട്രെയിലര്‍- ഓഡിയോ ലോഞ്ചാണ് ഉത്സവ പ്രതീതി തീര്‍ത്തത്.

city exchange

സിനിമ പോലെ ഈ ചടങ്ങും ബ്രഹ്മാണ്ഡം തന്നെയായിരുന്നു. ചടങ്ങില്‍ നിര്‍മ്മാതാവ് ലൈക്കാ പ്രൊഡക്ഷന്‍സിന്റെ സാരഥി സുഭാസ്‌കരന്‍, സംവിധായകന്‍ മണിരത്‌നം, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍, ഛായഗ്രാഹകന്‍ രവി വര്‍മ്മന്‍, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്‍, ശരത് കുമാര്‍, ജയറാം, പ്രഭു, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, നാസര്‍, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ജയചിത്ര എന്നിവരും മറ്റു അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും വിശിഷ്ട അതിഥികളായി സംവിധായകന്‍ ഷങ്കര്‍, ലിങ്കുസാമി, ധരണി, ബാലാജി ശക്തിവേല്‍, തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗോകുലം ഗോപാലന്‍, ദില്‍ രാജ്, നടിമാരായ ഐശ്വര്യ രാജേഷ്, അതിഥി റാവു ഹൈദ്രി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. ചിത്രത്തിലെ ആറു ഗാനങ്ങള്‍ എ ആര്‍ റഹ്മാനും സംഘവും ലൈവ് ആയി അവതരിപ്പിച്ച് കാണികളുടെ മനം കവര്‍ന്നു.

വേദിയില്‍ വെച്ച് ഇന്ത്യന്‍ സിനിമയുടെ ലെജന്‍ഡുകളായ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഉലക നായകന്‍ കമലഹാസനും ചേര്‍ന്ന് അഞ്ചു ഭാഷകളിലായി പുറത്തിറക്കിയ ട്രെയിലര്‍ നിമിഷങ്ങള്‍ കൊണ്ട് കാണികളില്‍ ആവേശമായി ആളിപ്പടര്‍ന്ന് യുട്യൂബില്‍ വൈറലായി. ഇതില്‍ പൃഥ്വിരാജിന്റെ ശബ്ദ വിവരണത്തോടെ എത്തിയ മലയാളം ട്രെയിലര്‍ യുട്യൂബില്‍ പത്തു ലക്ഷം കാഴ്ചക്കാരെ നേടി തരംഗമായി ജൈത്രയാത്ര തുടരുകയാണ്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വന്റെ വരവും കാത്ത് ആകാംക്ഷയുടെ മുനമ്പിലാണ് സിനിമാ പ്രേമികള്‍. തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിന്റെ ചലചിത്ര ആവിഷ്‌കാരമായ പൊന്നിയിന്‍ സെല്‍വന്‍ രണ്ടു ഭാഗങ്ങളായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ജയ മോഹന്‍ തമിഴ് സംഭാഷണവും ശങ്കര്‍ രാമകൃഷണന്‍ മലയാള സംഭാഷണവും രചിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദാണ് ഗാന രചയിതാവ്. മലയാളി അഭിനേതാക്കളായ ബാബു ആന്റണിയും ലാലും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തും.

- Advertisement -
Ad image

പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗം പി എസ് -1 സെപ്റ്റംബര്‍ 30ന് ലോകമെമ്പാടും റീലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് ചിത്രം 250ല്‍ പരം തിയേറ്ററുകളില്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!