ഓണത്തിന് മലയാളി കുടിച്ചു വറ്റിച്ചത് 117 കോടിയുടെ മദ്യം

Web Desk
1 Min Read

തിരുവനന്തപുരം: മലയാളികള്‍ ഓണത്തിന് കുടിച്ചു വറ്റിച്ച മദ്യം റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32 കോടി രൂപയുടെ അധികം മദ്യമാണ് കേരളത്തില്‍ വിറ്റുപോയത്.

city exchange

ബുധനാഴ്ച ഉത്രാടം നാളില്‍ 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്.

ഉത്രാടം വരെയുള്ള ഏഴ് ദിവസത്തില്‍ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. കൊല്ലത്തെ ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് ഇക്കുറി റെക്കോര്‍ഡ് മദ്യവില്‍പന നടന്നത്. 1.06 കോടി രൂപയാണ് അവിടെ വിറ്റത്. ആകെ നാല് ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലേറെ വ്യാപാരം നടന്നു. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!