സി എന്‍ അഹമ്മദ് മൗലവി എം എസ് എസ് പുരസ്‌കാരം സമര്‍പ്പിച്ചു

Web Desk
1 Min Read

കോഴിക്കോട്: പരസ്പര വിദ്വേഷത്തിന്റെ ആശയങ്ങള്‍ മേല്‍ക്കൈ നേടിയിട്ടുള്ള പുതിയകാലത്ത് സ്‌നേഹത്തിന്റെ വാതില്‍ തുറക്കാനുള്ള ഏതു പരിശ്രമവും ശ്ലാഘനീയമാണെന്ന് കെ ഇ എന്‍ അഭിപ്രായപ്പെട്ടു അന്യമതസ്ഥര്‍ക്ക് ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ എത്തിക്കുവാനും അതുവഴി അകല്‍ച്ചയുടെ ദൂരങ്ങള്‍ കുറയ്ക്കാനും ആണ് ഖുര്‍ആന്‍ പരിഭാഷയിലൂടെ സി എന്‍ അഹമ്മദ് മൗലവി ലക്ഷ്യം വെച്ചതു എന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും ചിന്തകനുമായിരുന്ന സി എന്‍ അഹമ്മദ് മൗലവിയുടെ പേരില്‍ എം എസ് എസ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ഷമീമിന് നല്‍കിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

city exchange

സി എന്‍ അഹ്മദ് മൗലവി ഖുര്‍ആന്‍ പരിഭാഷയിലൂടെ നിറവേറ്റിയ ദൗത്യം പുസ്തക രചനയിലൂടെയും വെള്ളിയാഴ്ച പ്രഭാഷണങ്ങളിലൂടെയും തുടര്‍ന്നു പോവുകയാണ് മുഹമ്മദ് ഷമീം എന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.

എം എസ് എസ് പ്രസിഡണ്ട് ഡോ. പി ഉണ്ണിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എഞ്ചി. പി മമ്മദ് കോയ, പി ടി കുഞ്ഞാലി, ജമാല്‍ കൊച്ചങ്ങാടി, എ പി കുഞ്ഞാമു, കെ പി യു അലി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!