ഫോര്‍വേഡ് ബ്ലോക്ക് മുന്‍ പ്രസിഡണ്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ അനുസ്മരിച്ചു

Web Desk
1 Min Read

കോഴിക്കോട്: മതേതരത്വ സഹോദര്യം ഉയര്‍ത്തിപ്പിടിച്ച് ജനകീയ നേതാവും വോളണ്ടിയ ഫോര്‍വേഡ് ബ്ലോക്ക് കേരള സംസ്ഥാന സ്ഥാപക പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി.

city exchange

സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ കാണിക്കുന്നതിന് ഒ പി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനവും കണ്‍വെന്‍ഷനും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം ലോനപ്പന്‍ ചക്ക ചാം പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.

സംഗീത് ചേവായൂര്‍, എം വിനയന്‍, ടി എം സത്യജിത്ത് പണിക്കര്‍, എം വി വൈശാഖ്, റഫീഖ് പൂക്കാട്, തങ്കം പറമ്പില്‍, എം കെ കുഞ്ഞാവ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അബ്ദുറഹിമാന്‍ സാഹിബിന്റെ ഛായ പടത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!