

ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും മൂന്ന് വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചതായി ഇന്ത്യന്‍ വ്യോമസേനയുടെ ട്വിറ്റര്‍ ഹാന്റലില്‍ അറിയിച്ചു.

മിനിട്ടുകളുടെ വ്യത്യാസത്തിലാണ് വ്യോമസേനയുടെ മൂന്ന് വിമാനങ്ങള്‍ വ്യത്യസ്ത സംഭവങ്ങളില്‍ തകര്‍ന്നത്. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം സമീപ ഭാഗത്ത് ഐ എ എഫ് ജെറ്റുകള്‍ തകര്‍ന്നതായി അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം രണ്ട് യുദ്ധ വിമാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30, മിറാഷ്-3000 എന്നീ വിമാനങ്ങളാണ് മധ്യപ്രദേശില്‍ അപകടത്തില്‍പെട്ടത്.

ഭീല്‍വാഡയില്‍ നടക്കു ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം ഉണ്ടായത്. രണ്ട് അപകടങ്ങളിലും ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഉച്ചെയിന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുറസ്സായ സ്ഥലത്താണ് വിമാനം തകര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

