

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ മിശ്രിതം പിടികൂടി. അഞ്ചുപേര്‍ പിടിയിലായി. മൂന്നു കോടി രൂപയാണ് പിടികൂടിയ സ്വര്‍ണത്തിന്റെ വില. നാല് ക്യാപ്‌സ്യൂളുകള്‍ വീതം ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചത്.

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി സല്‍മാനുല്‍ ഫാരിസ്, മലപ്പുറം വള്ളുവമ്പ്രം സ്വദേശി നൗഷാദ്, ആമയൂര്‍ സ്വദേശി ജംഷീര്‍മോന്‍, പന്തല്ലൂര്‍ സ്വദേശി അസ്‌ലം, കോഴിക്കോട് അത്തോളി സ്വദേശി ഷറഫുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്യാരിയര്‍മാരാണെന്ന് കസ്റ്റംസ് പറഞ്ഞു.

വിമാന ടിക്കറ്റിനും ഒരു ലക്ഷം രൂപ പ്രതിഫലത്തിനുമായാണ് ഇവര്‍ സംഘത്തിന്റെ ക്യാരിയര്‍മാരായി പ്രവര്‍ത്തിച്ചെതെന്നാണ് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായത്. അഞ്ച് യാത്രക്കാരുടേയും പക്കലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ തൂക്കത്തില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും കടത്തല്‍ രീതി സമാനമായിരുന്നു.
ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള യാത്രക്കാരെ ഉപയോഗിച്ച് സ്വര്‍ണ കടത്തിന് ശ്രമിച്ചത് ഒരേ സംഘമാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

