

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് ഹാജി റോഡ് ഭാഗത്ത് താമസിക്കുന്ന സാമൂഹ്യ സാംസ്‌കാരിക മത രംഗങ്ങളില്‍ പ്രശസ്ത സേവനം ചെയ്ത കെ വി അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ സി എം അഷ്‌റഫ് തന്റെ മകള്‍ പി കെ ഫഹ്മിദയും കെ എം സിദ്ദീഖും തമ്മിലുള്ള വിവാഹ വേളയില്‍ പ്രദേശത്തുകാര്‍ക്ക് ഉപകാരപ്രദമായ സദ് പ്രവര്‍ത്തനം കാഴ്ചവെച്ച് മാതൃകയായി.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സാന്നിധ്യത്തില്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി ശാഖാ പ്രസിഡണ്ട് കര്‍പ്പാത്ത് ഉസ്മാന് കൈമാറി.

അഡ്വ. ഗോപിനാഥ്, പി എം ലത്ത്വീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വി വി ഉണ്ണിക്കൃഷ്ണന്‍, എം അബ്ദുല്‍ നസീര്‍, പി ഹമീദ് മാസ്റ്റര്‍, പി പി സുലൈമാന്‍ഹാജി, മുണ്ടക്കാല്‍ ഇബാഹിം, പി കെ ഷബീര്‍, ഒ എം അബ്ദുല്‍ സലാം, ഖമറുസ്സമാന്‍, മുട്ടില്‍ സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

