കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഐ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു

Web Desk
1 Min Read

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ഐ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ നേത്ര ബാങ്കുകളുടെ എണ്ണം ഉത്തര കേരളത്തില്‍ കുറവായതിനാല്‍ നേത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ വെല്ലുവിളിയാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമാകുവാന്‍ സാധിക്കുന്ന രീതിയിലാണ് ആസ്റ്റര്‍ മിംസില്‍ ഐ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

city exchange

ഐ കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒഫ്താല്‍മോളജി വിഭാഗം റിട്ട. പ്രൊഫസറും കോം ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. രാമചന്ദ്ര ഭട്ട് നിര്‍വ്വഹിച്ചു. കേരള ഐ ബാങ്ക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ റവ. ഫാ. വര്‍ഗ്ഗീസ് പാലാട്ടി അധ്യക്ഷത വഹിച്ചു.

ഡോ. നൗഫല്‍ ബഷീര്‍), ഡോ. സുനിത മാത്യു, ഡോ. ശര്‍മിള എം, ഡോ. സുജിത് വി നായനാര്‍, ഡോ. ഫറാസ് അലി, ഡോ. നിര്‍മല്‍ എ ജെ, ഡോ. പ്രവിത അഞ്ചന്‍, ആന്‍ഫി മിജോ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്നും ഐ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിച്ച നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!