ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാന്റെ ആക്രമണങ്ങളില്‍ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: ബഹ്‌റൈനേയും കുവൈത്തിനേയും ലക്ഷ്യമിട്ട് ഇറാന്‍ ആവര്‍ത്തിച്ച് നടത്തിയ ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണ് ഇത്തരം ആക്രമണങ്ങളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

city exchange

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ന്യായീകരിക്കാനാവാത്ത ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. സംഘര്‍ഷം കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാതയില്‍ മുന്നോട്ടുപോകുകയും ധാരണാപത്രത്തിന്റെ ചട്ടക്കൂടില്‍ കൈവരിച്ച നേട്ടങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ബഹ്‌റൈനും കുവൈത്തിനും ഖത്തര്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ഇരു രാജ്യങ്ങളുടെയും പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് അവര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുന്നതായും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!