ഖത്തര്‍ കാരുണ്യതീരം സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യതീരത്തിന്റെ ഖത്തര്‍ സഹകാരികളുടെ സംഗമം അബൂഹമൂര്‍ നാസ്‌കോ റസ്റ്റോറന്റില്‍ നടന്നു.

city exchange

ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ടും കെയര്‍ ആന്റ് ക്യൂര്‍ ചെയര്‍മാനുമായ ഇ പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

കാരുണ്യതീരം ജി സി സി കോര്‍ഡിനേറ്റര്‍ സി ടി കബീര്‍ അധ്യക്ഷത വഹിച്ചു.

ചേന്ദമംഗല്ലൂര്‍ ഏസ് പ്രസിഡണ്ട് നിസാര്‍ കെ ടി, പാസ് ഖത്തര്‍ പ്രസിഡണ്ട് കലാം അവേലം, മാക് ഖത്തര്‍ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി കെ എ ഷമീര്‍ ബാവ, സെക്രട്ടറി ടി എം താലിസ്, ഒ ഇ എ റിസോര്‍സ് കാറ്റലിസ്റ്റ് വി സൈഫുദ്ധീന്‍ എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു.

- Advertisement -
Ad image

ഡോ. ഹസ്സന്‍ കുട്ടി, ഡോ. വി ഒ ടി അബ്ദുറഹിമാന്‍, ബഷീര്‍ ഖാന്‍, പി സി ഷരീഫ്, കരീം ചളിക്കോട്, മുസ്തഫ ടി പി, വി എം ഷഹസാദ്, ഷമീര്‍ തലയാട്, നൗഷാദ് അത്തിക്കോട്, ഷമ്മാസ് കാന്തപുരം, മുഹമ്മദ് അസര്‍, സലീം എം സി, ഷാമില്‍, നിഹാല്‍, ജുനൈദ് എ കെ, അര്‍ഷാദ് വി കെ, പര്‍വേസ്, ആഷിക് ആച്ചി, നഹ്യാന്‍ ടി എം, കുട്ടന്‍ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് സി പി ഷംസീര്‍ സ്വാഗതവും ജംഷിദ് കോളിക്കല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!