കെ എസ് ഹരിശങ്കര്‍ സംഗീത നിശ 29ന്

Web Desk
1 Min Read

ദോഹ: ടേസ്റ്റി ടീ അവതരിപ്പിക്കുന്ന കെ എസ് ഹരിശങ്കര്‍ സംഗീത നിശ മ്യൂസൈസ് 22 സെപ്തംബര്‍ 29ന് വൈകിട്ട് ഏഴ് മണിക്ക് അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കും. എന്നും എപ്പോഴും സിനിമയിലെ നിലാവും മായുന്നു, തീവണ്ടിയിലെ ജീവാംശമായി, അതിരനിലെ പവിഴമഴയേ, കക്ഷി അമ്മിണിപ്പിള്ളയിലെ അവള്‍, എടക്കാട് ബറ്റാലിയനിലെ ഹിമമഴയായി, ദേര ഡയറീസിലെ ശരറാന്തലേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഹരിശങ്കര്‍ 2019ല്‍ പവിഴമഴയേ എന്ന ചിത്രത്തില്‍ സിമ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ അശറഫ് ടേസ്റ്റി ടീ, രാധ, അഭിഷേക്, ഷാഫി പാറക്കല്‍ റഹീപ് മീഡിയ എന്നിവരും ഗായകന്‍ കെ എസ് ഹരിശങ്കറും പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!