

ദോഹ: സൈത്തൂന്‍ റസ്‌റ്റോറന്റിന്റെ മൂന്നാമത് ശാഖ മതാര്‍ ഖദീമില്‍ ഫാമിലി ഫുഡ് സെന്ററിന് സമീപം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം അബ്ദുല്ല അല്‍മിലിക്കി, നരിക്കോളി അബ്ദുല്ല ഹാജി എന്നിവര്‍ സൈത്തൂന്‍ മൂന്നാമത് ശാഖ ഉദ്ഘാടനം നിര്‍വഹിച്ചു.

സൈത്തൂന്‍ സ്ഥാപകന്‍ നൗഫല്‍ നരിക്കോളി, സഹസ്ഥാപകന്‍ ഫര്‍ദാന്‍ ടി കെ, ഡയറക്ടര്‍ അഹമ്മദ് സഫീര്‍, കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് തുടങ്ങി സാമൂഹിക- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

റമദാന്‍ പ്രമാണിച്ച് സൈത്തൂനില്‍ നോമ്പുതുറ വിഭവങ്ങളുമായി ഇഫ്താര്‍ ബോക്‌സ്, ഇഫ്താര്‍ ബഫെ, പ്രീമിയം ഇഫ്താര്‍ ബോക്‌സ് എന്നിവ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു.

28 റിയാല്‍ വില ഈടാക്കുന്ന ഇഫ്താര്‍ ബോക്‌സില്‍ വെള്ളം, ഈത്തപ്പഴം, ഫ്രഷ് ജ്യൂസ്, ഫ്രഷ് കട്ട് ഫ്രൂട്ട്‌സ്, സ്‌നാക്ക്‌സ്, തരിക്കഞ്ഞി, പൊറോട്ട ചിക്കന്‍ കറി, ചിക്കന്‍ ബിരിയാണി, ബിബിക്യു ചിക്കന്‍, റൈത, അച്ചാര്‍, ഹൈദരബാദി ഹലീം എന്നിവയാണ് ഉള്‍പ്പെടുന്നത്.

പ്രീമിയം ഇഫ്താര്‍ ബോക്‌സിന് 42 റിയാലാണ് വില. വെള്ളം, ഈത്തപ്പഴം, ഫ്രഷ് ജ്യൂസ്, ഫ്രഷ് കട്ട് ഫ്രൂട്ട്‌സ്, സ്‌നാക്ക്‌സ്, തരിക്കഞ്ഞി, ചിക്കന്‍/ മട്ടന്‍ ബിരിയാണി, ബിബിക്യു ചിക്കന്‍ (ഒരു പീസ്), ചിക്കന്‍ ടിക്ക (1 പീസ്), ചിക്കന്‍ കറി, ബീഫ് റോസ്റ്റ്, നൈസ് പത്തിരി, ഇടിയപ്പം, പൊറോട്ട, റൈത്ത, അച്ചാര്‍, ഹൈദരബാദി ഹലീം എന്നിവയുണ്ടാകും.

സൈത്തൂന്‍ സ്‌പെഷ്യല്‍ ഇഫ്താര്‍ ബുഫെയ്ക്ക് 48 റിയാലാണ് ചാര്‍ജ് ഈടാക്കുന്നത്. വെള്ളം, ഈത്തപ്പഴം, ഫ്രഷ് ജ്യൂസ്, ഫ്രഷ് കട്ട് ഫ്രൂട്ട്‌സ്, സ്‌നാക്ക്‌സ് (3), തരിക്കഞ്ഞി, ഹൈദരബാദി ഹലീം, സാലഡ് (2), ഹമ്മൂസ്, തൗം, ബാബ ഗനോഷ്, മുത്തബല്‍, റൈത്ത, അച്ചാര്‍, അറബിക്ക് ബ്രഡ്, ബിബിക്യു ചിക്കന്‍/ മലബാര്‍ ചിക്കന്‍ ഫ്രൈ/ ചിക്കന്‍ 65/ മിക്‌സഡ് ടിക്ക/ വെജ് ചീസ് ബോള്‍/ സ്പിനച് ഡിലൈറ്റ്, ബീഫ് റോസ്റ്റ്, ചിക്കന്‍ ഗ്രേവി/ വെജ് കുറുമ/ പനീര്‍ ബട്ടര്‍ മസാല/ വെജ് ജാല്‍ഫ്രെസി, മലബാര്‍ മട്ടന്‍ ദം ബിരിയാണി, ചെന്നൈ ചിക്കന്‍ ദം ബിരിയാണി, പൊറോട്ട, ഇടിയപ്പം, ബട്ടൂര, നൈസ് പത്തിരി, ബീഫ് കുഞ്ഞിപ്പത്തില്‍, ഗുലാബ് ജാമൂന്‍/ പായസം/ കാരറ്റ് ഹല്‍വ, ചായ എന്നിവ ഇഫ്താര്‍ ബുഫെയിലുണ്ടാകും.
സൈത്തൂനുമായി ബന്ധപ്പെടാന്‍ സല്‍വാ റോഡ് ബ്രാഞ്ചില്‍ 44147676, 31377676, ദോഹ ബ്രാഞ്ച് 44147575, 33747575, ഓള്‍ഡ് എയര്‍പോര്‍ട്ട് 44147474 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

