ട്രൂത്ത് കെയര്‍ ഫാര്‍മയുടെ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു

Web Desk
1 Min Read

ദോഹ: ട്രൂത്ത് കെയര്‍ ഫാര്‍മയുടെ ലോഞ്ച് മമ്മൂട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നിര്‍വഹിച്ചു.

city exchange

കോവിഡ് കാലത്ത് എല്ലാം സ്തംഭനാവസ്ഥയിലായ കാലത്ത് ധൈര്യപൂര്‍വ്വം സിനിമാ രംഗത്തേക്കിറങ്ങാനെത്തിയ സമദിനെ തനിക്ക് നിര്‍മാതാവ് ആന്റോ ജോസഫ് പരിചയപ്പെടുത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. കുടുംബത്തിന്റെ കാര്യത്തില്‍ ത്യാഗം ചെയ്ത് അധ്വാനിക്കുകയും ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്ത സമദിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം തോന്നുകയും അങ്ങനെയാണ് സിനിമാ രംഗത്ത് സമദിനോടൊപ്പം ചേരാന്‍ താന്‍ തീരുമാനിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

ആരോഗ്യ മേഖല തനിക്ക് ഇഷ്ടമാണെങ്കിലും അത്ര എളുപ്പമല്ല ഈ രംഗത്തെ പ്രവര്‍ത്തനങ്ങളെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ആ ഭാഗത്തേക്ക് ആലോചിക്കാത്തതെന്നും മമ്മൂട്ടി പറഞ്ഞു. ആരോഗ്യ മേഖലയിലേക്കുള്ള ട്രൂത്തിന്റെ കാല്‍വെയ്പില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

- Advertisement -
Ad image

ട്രൂത്ത് മാനേജിംഗ് ഡയറക്ടര്‍ സമദ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!