അറക്കല്‍ സുല്‍ത്താനയുടെ നിര്യാണത്തില്‍ കുവാഖ് അനുശോചിച്ചു

Web Desk
0 Min Read

ദോഹ: അറക്കല്‍ രാജവംശത്തിന്റെ ഭരണാധിപയായിരുന്ന അറക്കല്‍ ബീവി സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവിയുടെ ദേഹവിയോഗത്തില്‍ ഖത്തറിലെ കണ്ണൂരുകാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ ഏക മുസ്‌ലിം രാജവംശത്തിന്റെ ആസ്ഥാനം കണ്ണൂരാണ്. അറക്കല്‍- ചിറക്കല്‍ രാജബന്ധവും സ്‌നേഹബന്ധവും രക്തബന്ധവും കണ്ണൂരിന്റെ സൗഹാര്‍ദ്ദ ചിഹ്നമായി കാണുന്നുവെന്ന് കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

city exchange

സുല്‍ത്താന ആദിരാജ മറിയുമ്മയുടെ വിയോഗം പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്ന് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!