

നീലഗിരി: പാഠ്യപദ്ധതിയിലൂടെ അധാര്‍മ്മിക അരാജക ആശയങ്ങളെ ഒളിച്ചു കടത്താനുള്ള ശ്രമം കേരളത്തിന്റെ സാംസ്്കാരിക ശരീരം അനുവദിച്ച് തരില്ലെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നീലഗിരി പാടന്തറ മര്‍കസില്‍ സംഘടിപ്പിച്ച കാമ്പസ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ ഗണ്യമായി അന്യദേശങ്ങളിലേക്ക് പോകുന്നുവെന്ന ചര്‍ച്ച സജീവമാകുകയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ശോചനീയാവസ്ഥയെയാണ് അത് സൂചിപ്പിക്കുന്നത്. അത്തരം വിഷയങ്ങള്‍ ഗൗരവമുള്ള ആലോചനകള്‍ക്ക് വിധേയമാക്കുകയും പരിഹാരം കാണുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനു പകരം അനാവശ്യ അജണ്ടകളിലൂടെ സഞ്ചരിച്ച് വിവാദമുണ്ടാക്കി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന പ്രവണത സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന കാമ്പസ് കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, പ്രൊഫഷണല്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 800 പ്രതിനിധികള്‍ പങ്കെടുത്തു. മതം, സമൂഹം, സംസ്‌കാരം, വിദ്യാഭ്യാസം, കരിയര്‍, ആക്ടിവിസം എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
സമാപന സംഗമം ദേവര്‍ ശോല അബ്ദുസ്സലാം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി അക്ബര്‍ സഖാഫി, സയ്യിദ് മുനീറുല്‍ അഹ് ദല്‍, മുഹമ്മദ് നിയാസ് കോഴിക്കോട്, ഡോ.അബൂബക്കര്‍, ശബീറലി മഞ്ചേരി സംസാരിച്ചു.

