

കൊച്ചി: ബിസിനസ് മാഗസിന്‍ ബ്രാന്‍ഡ് സ്റ്റോറീസിന്റെ ഒന്നാം വാര്‍ഷികാഘോഷവും ഇന്‍സ്‌പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്സ് നൈറ്റും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡ് സ്റ്റോറീസിന്റെ വിവിധ ഇന്‍സ്പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്സ് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ മന്ത്രി പി രാജീവും ഹൈബി ഈഡന്‍ എം പിയും സമ്മാനിച്ചു.

കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഷീലാ കൊച്ചൗസേപ്പ് (വി സ്റ്റാര്‍), ഡോ. ഇളവരശി ജയകാന്ത് (അശ്വതി ഹോട്ട് ചിപ്‌സ്), ജെയ്സണ്‍ ജോയ് (റിങ്സ് പ്രമോസ്), കൃഷ്ണന്‍ ആര്‍ (യുണിമോണി), ആര്‍ക്കിടെക്റ്റ് ബി ആര്‍ അജിത്ത് (ആസാദി), ജീമോന്‍ കോര (മാനെ കാന്‍കോര്‍), നീതു ബോബന്‍ (നീതുസ് അക്കാദമി) എന്നിവര്‍ പങ്കെടുത്തു.


ജാക്‌സണ്‍ ജോയ് (റിങ്സ് പ്രമോസ്), സീമാ അനില്‍ (സോയില്‍സെന്റ്‌സ്), അനില്‍ ജോസ് (ടി ടി ദേവസ്സി ജ്വല്ലറി), ജിഷില്‍ ബോസ് (ഇ വി എം ഓട്ടോക്രാഫ്റ്റ്), സക്കറിയ കെ എസ് (ബ്രില്യന്റ് ഗ്രൂപ്പ് ഇന്ത്യ), പി എസ് കൃഷ്ണന്‍ (ടാര്‍ഗറ്റ് ഗ്രൂപ്പ്), ഡോ. പ്രീതേഷ് (അഷ്ടമുടി യൂണിസെക്സ് സലൂണ്‍), ഷിബിന്‍ കുമാര്‍ (റെയിന്‍ടെക് സോഫ്റ്റ്‌വെയര്‍), മഹേഷ് പി (വൈല്‍ഡ് പ്ലാനറ്റ്), സജിത്ത് നായര്‍ (നെക്‌സസ്), ക്രിയേറ്റീവ് അക്കാദമി, ഇമിഗ്രന്റ് അക്കാദമി, മെട്രോ മൈന്റ് ഹോസ്പിറ്റല്‍, ട്രിപ്പിള്‍ ഐ കോമേഴ്‌സ് അക്കാദമി എന്നിവരാണ് ബ്രാന്‍ഡ് സ്റ്റോറീസിന്റെ വിവിധ ഇന്‍സ്പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ് ജേതാക്കള്‍. ബ്രമ്മ സി ഇ ഒ എ ആര്‍ രഞ്ജിത്ത് നേതൃത്വം നല്‍കിയ പാനല്‍ ഡിസ്‌കഷന്‍, ബിസിനസ് സെമിനാര്‍, ബ്രാന്‍ഡ് ലോഞ്ച്, ബ്രാന്‍ഡ് പ്രസന്റേഷന്‍, കലാപരിപാടികള്‍ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

