കൂറ്റന്‍ പൂച്ചെണ്ടുകളൊരുക്കി സന്ദര്‍ശകരെ അഭിവാദ്യം ചെയ്ത് അല്‍ വക്‌റ മുന്‍സിപ്പാലിറ്റി

Web Desk
1 Min Read

അല്‍ വക്‌റ: ലോകകപ്പ് സന്ദര്‍ശകരെ അഭിവാദ്യം ചെയ്യാന്‍ മൂന്ന് കൂറ്റന്‍ പൂച്ചെണ്ടുകളൊരുക്കി അല്‍ വക്‌റ മുനിസിപ്പാലിറ്റി. പ്രകൃതിദത്ത പുഷ്പങ്ങളുടെ ഏറ്റവും വലിയ പൂച്ചെണ്ടുകളാണ് ഒരുക്കിയത്.

city exchange

കത്താറ, അല്‍ ജനൂബ് സ്റ്റേഡിയം, അല്‍ വക്ര ഓള്‍ഡ് സൂഖ് എന്നിവിടങ്ങളിലാണ് പൂച്ചെണ്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 2,900 ജോലി സമയമാണെടുത്തത്. പൊയിന്‍സെറ്റിയ, കലഞ്ചോ പൂച്ചെടുകള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പൂച്ചെണ്ടുകള്‍ക്ക് ആറ് മീറ്റര്‍ ഉയരവും ആറ് മീറ്റര്‍ വ്യാസവുമുണ്ട്.

ഖത്തറിലെ എല്ലാ അതിഥികള്‍ക്കും സ്വാഗത സന്ദേശമായി വര്‍ത്തിക്കുന്നതിനായി അല്‍-വക്ര മുനിസിപ്പാലിറ്റിയുടെ സാങ്കേതിക സംഘമാണ് കലാസൃഷ്ടികള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയത്. ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര കായികമേളയില്‍ പങ്കെടുക്കുന്ന എല്ലാവരോടും ഖത്തറി ജനതയുടെ സ്‌നേഹത്തിന്റെ പ്രകടനമാണിത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!