

ദോഹ: ഗുജറാത്ത് ബിലി മോറ, വല്‍സാദ് സ്വദേശി ഹേമന്ത് കുമാര്‍ (38) അല്‍:ഖോറില്‍ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു.

ഫെബ്രുവരിയില്‍ നാട്ടില്‍ പോയി വന്ന ഹേമന്ത്കുമാര്‍ അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയായ ശേഷം മുംബൈയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ മൃതദേഹം അയക്കുമെന്ന് ഐ സി എഫ് പ്രവര്‍ത്തകരായ നൗഫല്‍ മലപ്പട്ടം, മസ്ഹര്‍ മഹമൂദ് എന്നിവര്‍ അറിയിച്ചു മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക സഹായം സുഹൃത്തുക്കളാണ് നിര്‍വഹിച്ചത്.
