രാമന്തളി വടക്കുമ്പാട് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റി കക്കുളത്ത് പ്രസിഡണ്ട്

Web Desk
1 Min Read

രാമന്തളി: വടക്കുമ്പാട് പ്രവര്‍ത്തിച്ചു വരുന്ന വടക്കുമ്പാട് ‘രാമന്തളി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ- ഓപ്പ് സൊസൈറ്റിയുടെ 2025- 30 വര്‍ഷത്തേക്കുള്ള പുതിയ പ്രസിഡണ്ടായി കക്കുളത്ത് അബ്ദുല്‍ ഖാദറിനെ തെരഞ്ഞെടുത്തു.

city exchange

കെ മുഹമ്മദ് കുഞ്ഞി ഹാജി, പി പി സുലൈമാന്‍, എ വി അബ്ദുല്‍ കരീം, പി പി അസൈനാര്‍, പി കെ മുഹമ്മദ് ഫയാസ്, ഇ മുരളീധരന്‍, പി എം ശുഹൈബ, പി കെ ആയിഷ ഹഖീം എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍.

യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിരിഞ്ഞു പോവുന്ന സി സി അബ്ദുറഹിമാന്‍, കെ പി അഹമദ് ഹാജി, കെ വി റംല എന്നിവര്‍ക്കും സ്ഥാനം ഒഴിയുന്ന കരപ്പാത്ത് ഉസ്മാനും യോഗത്തില്‍ യാത്രയയപ്പ് നല്‍കി. അവര്‍ക്കുള്ള സ്‌നേഹോഹാരം ചടങ്ങില്‍ വെച്ച് കൈമാറി. സെക്രട്ടറി പി ഷീജ സ്വാഗതം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!