കനോലി ബാന്‍ഡ് സെറ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
2 Min Read

കൊച്ചി: റോഷന്‍ ചന്ദ്ര, ലിഷാ പൊന്നി, കുമാര്‍ സുനില്‍, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘കനോലി ബാന്‍ഡ് സെറ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

city exchange

മേഘനാഥന്‍, ജയരാജ് കോഴിക്കോട്, വിജയന്‍ വി നായര്‍, ബൈജു കുട്ടന്‍, എന്‍ ആര്‍ രജീഷ്, സബിന്‍ ടി വി, ലത്തീഫ് കുറ്റിപ്പുറം, ആദില്‍, മണികണ്ഠന്‍,
സുന്ദര്‍ പാണ്ട്യന്‍, സാജു കൊടിയന്‍, സതീഷ് കലാഭവന്‍, റിഷി സുരേഷ്, ബൈജു കുട്ടന്‍, അജയ് ഘോഷ്, രാജീവ് മേനത്ത്, കമല്‍മോഹന്‍, ലത, രജനി മുരളി, പവിത്ര, ഇന്ദു ശ്രീ, സുലോചന നന്മണ്ട, കെ കെ സുനില്‍ കുമാര്‍, റിമോ, അന്‍സാര്‍ അബ്ബാസ്, ദാസന്‍, പ്രകാശന്‍, ലോജേഷ് തുടങ്ങി അറുപതോളം പേര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

വെസ്റ്റേണ്‍ ബ്രീസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ബാബു കാരാട്ട്, സി കെ സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിര്‍വഹിക്കുന്നു.

ഗൗതം രവീന്ദ്രന്‍ എഴുതിയ വരികള്‍ക്ക് ഉന്‍മേഷ് സംഗീതം പകരുന്നു. ശ്രുതി, കാവ്യാ രാജ്, രാജീവ്, ഉന്‍മേഷ് എന്നിവരാണ് ഗായകര്‍.

- Advertisement -
Ad image

എഡിറ്റര്‍- റഷീം അഹമ്മദ്, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, വി എഫ് എക്സ്- രാജ് മാര്‍ത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനയ് ചെന്നിത്തല, ആയുഷ് സുന്ദര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അന്‍സാര്‍ അബ്ബാസ്, ജയരാജ്, അരുണ്‍കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സോബിന്‍ സുലൈമാന്‍, മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റില്‍സ്- ജയപ്രകാശ് അതളൂര്‍, ആര്‍ട്ട് ഡയറക്ടര്‍- സജിത്ത് മുണ്ടയാട്, പ്രൊജക്ട് ഡിസൈനര്‍- അരുണ്‍ ലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- റോയ് തൈക്കാടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- കാട്ടുങ്കല്‍ പ്രഭാകരന്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- എല്‍ പി സതീഷ്, പരസ്യകല- ശ്യാംപ്രസാദ് ടി വി.

എണ്‍പതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന ‘കനോലി ബാന്‍ഡ് സെറ്റ്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!