ജിഗോളയുമായി ചാലിയാര്‍ രഘു

Web Desk
2 Min Read


കോഴിക്കോട്: പുരുഷ വേശ്യകളുടെ കഥയുമായി ചാലിയാര്‍ രഘു. മലബാര്‍ ഖലാസി എന്ന പുസ്തകത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ യുവ എഴുത്തുകാരനും സംവിധായകനുമായ ചാലിയാര്‍ രഘുവാണ് വ്യത്യസ്തമായ ജിഗോള എന്ന പ്രമേയത്തെ സിനിമയാക്കുന്നത്. ഫ്രാന്‍സില്‍ ഉടലെടുത്ത് ലോകത്തിന്റെ വിവിധ മെട്രോ സിറ്റികളില്‍ മാത്രം കണ്ടു വന്നിരുന്ന പുരുഷ വേശ്യകളുടെ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടുകയാണ് രഘു. ആരും പറയാത്ത കഥകളെയും രീതികളെയുമെല്ലാം തന്റേടത്തോടെ തന്റെതായ ശൈലിയിലൂടെ പറയുക എന്നതാണ് രഘുവിന്റെ പ്രത്യേകത.

city exchange


മയക്കുമരുന്നിന്റെ കഥ പറഞ്ഞ സോറോ എന്ന മലയാള സിനിമയുടെ റിലീസിങ് നടക്കാനിരിക്കെയാണ് രഘുവിന്റെ പുതിയ പ്രൊജക്ട്. തമിഴ്, തെലുങ്ക് സിനിമ താരം സുധീര്‍ നായക വേഷത്തില്‍ വരുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നുണ്ട്. ചാലിയാര്‍ രഘുവിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹം തന്നെയാണ്. ജാസിക് അലിയുമായി ചേര്‍ന്ന് ചാലിയാര്‍ രഘു സംവിധാനവും നിര്‍വഹിക്കുന്നു.

വിപിന്‍ ശോഭാനന്ദ് ക്യാമറയും ശാനീജ് ശില്‍പ്പം മേക്കപ്പും നിര്‍വഹിക്കുന്നു. സിബു സുകുമാരനാണ് സംഗീതം. ചീഫ് അസോസിയേറ്റ് സച്ചി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എല്‍ദോ, ലെവന്‍ ആരവന്‍, അനൂപ്.


കോഴിക്കോട് കടലുണ്ടി സ്വദേശിയായ രഘു ചെറുപ്പത്തിലെ ഇടതുപക്ഷ രാഷ്ട്രീയ വേദികളില്‍ നാടകവും കവിതകളുമൊക്കെയായി സജീവമായിരുന്നു. ഖലാസികളുടെ കൂടെ ജോലി ചെയ്ത് രണ്ട് വര്‍ഷം എടുത്താണ് മലബാര്‍ ഖലാസി എന്ന പുസ്തകം രചിച്ചത്. കടലുണ്ടി ട്രെയിനപകടത്തെ പശ്ചാത്തലമാക്കി എഴുതിയ പുസ്തകം വലിയ കാന്‍വാസില്‍ സിനിമയാകുന്നതും രഘുവിന്റെ സ്വപ്നങ്ങളില്‍ ഒന്നാണ്. നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ചിട്ടാണ് സോറോ എന്ന സ്വതന്ത്ര സിനിമ രഘു ചെയ്യുന്നത്. മലയാളികള്‍ ഏറ്റെടുത്ത ബാല്യകാലം, പാഥേയം, ചുവപ്പ് എന്നീ കവിതകളുടെ രചയിതാവു കൂടിയാണ് ചാലിയാര്‍ രഘു.

- Advertisement -
Ad image


വ്യത്യസ്തമായ ചിന്തകളിലൂടെ പരമ്പരാഗതമായ ശൈലികള്‍ സ്വീകരിക്കാതെ സിനിമയെ സ്വതന്ത്രമായി പ്രേക്ഷകനു അനുഭവഭേദ്യമാക്കുക എന്ന ദൗത്യമാണ് തന്റേതെന്ന് രഘു പറയുന്നു. പൂര്‍ത്തീകരിച്ച ഒരുപാട് തിരക്കഥകള്‍ തന്റെ കയ്യിലുണ്ടെന്നും. അര്‍ഹതപ്പെട്ട പുതുമുഖങ്ങളെ ഉപയോഗിച്ചാണ് സിനിമ ചെയ്യാന്‍ താല്‍പ്പര്യം എന്നും രഘു പറയുന്നു. സിനിമയിലെ അത്യാര്‍ഭാടം ഒഴിവാക്കി സിനിമയെ ലാഭകരമായ ബിസിനസ്സാക്കി മാറ്റുക എന്നതാണ് തനിക്കിഷ്ടം എന്നു രഘു കൂട്ടിച്ചേര്‍ക്കുന്നു


അരുണ്‍ പപ്പാസ്, നിജാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ജിഗോള നിര്‍മിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!