ബിനോയ് വേളൂരിന്റെ ‘ശ്വാസം’ ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കോട്ടയം: നിരവധി അവാര്‍ഡുകള്‍ നേടിയ ഒറ്റമരം എന്ന ചിത്രത്തിന് ശേഷം ബിനോയ് വേളൂര്‍ സംവിധാനം ചെയ്യുന്ന ശ്വാസം എന്ന സിനിമ കോട്ടയത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ഒരു കൂടിയാട്ട കലാകാരന്റെ കുടുംബ കഥ പറയുന്ന ഈ ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, അന്‍സില്‍, ആദര്‍ശ് സാബു, സുനില്‍ എ സഖറിയ, ടോം മാട്ടേല്‍, മുന്‍ഷി രഞ്ജിത്, അജീഷ് കോട്ടയം, മഹേഷ്, നീന കുറുപ്പ്, സൂര്യ കിരണ്‍, ആരാധ്യ മഹേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

city exchange

കഥ, തിരക്കഥ, സംഭാഷണം എന്നിവ സംവിധായകന്‍ തന്നെയാണ് തയ്യാറാക്കിയത്. ക്യാമറ: ജോയല്‍ തോമസ് സാം, എഡിറ്റിംഗ്: അനില്‍ സണ്ണി ജോസഫ്, ഗാനങ്ങള്‍: ശ്രീരേഖ് അശോക്, സംഗീതം: സുവിന്‍ ദാസ്, കലാസംവിധാനം: ജി ലക്ഷ്മണ്‍ മാലം, മേക്കപ്പ്: രാജേഷ് ജയന്‍, കോസ്റ്റിയുംസ്: മധു എഴംകുളം, സ്റ്റില്‍സ്: മുകേഷ് ചമ്പക്കര, അസോസിയേറ്റ് ഡയറക്ടര്‍: കണ്ണന്‍ മാലി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ഷേബു മണര്‍കാട്, മീര രാജ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

എക്കോസ് എന്റര്‍ടൈന്‍മെന്റ്‌സ്‌ന്റെ ബാനറില്‍ സുനില്‍ എ സഖറിയയാണ് ശ്വാസം നിര്‍മിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!