സ്റ്റേഷന്‍ 5ലെ ഗാനത്തിനു പിന്നാലെ ട്രെയിലറും ശ്രദ്ധേയമാവുന്നു; പുതിയ സ്റ്റില്ലുകളും പുറത്ത് വിട്ടു

Web Desk
1 Min Read

കൊച്ചി: ‘സ്റ്റേഷന്‍5’ലെ ആദ്യ ഗാനം പുത്തിറങ്ങി വൈറലായതിന് പിന്നാലെ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറും വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ലക്ഷത്തില്‍ പരം കാഴ്ചക്കാരെ നേടി യൂ ട്യൂബിലും സമൂഹ മാധ്യമങ്ങളിലും ജൈത്ര യാത്ര തുടരുകയാണ് ട്രെയിലര്‍. ഒപ്പം പുതിയ സ്റ്റില്ലുകളും പുറത്ത് വിട്ടു. പ്രയാണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ‘തൊട്ടപ്പന്‍’ ഫെയിം പ്രിയംവദ കൃഷ്ണനാണ്. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേവംബായി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

city exchange

വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐ എം വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയ നിര തന്നെ മറ്റു കഥാപാത്രങ്ങളായി ‘സ്റ്റേഷന്‍5’ലുണ്ട്.
പ്രതാപ് നായരാണ് ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും. സംഗീതം നല്‍കിയിരിക്കുന്നത് സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍ തന്നെയാണ്.

സെയ്ഫ് ഗാര്‍ഡ് എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം റീലീസ് ചെയ്യുന്നത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായ നിര്‍മ്മിച്ച ‘സ്റ്റേഷന5’ ജനുവരി 7-ന് തിയേറ്ററുകളിലെത്തും.

Share This Article
Leave a Comment
error: Content is protected !!