കാമ്പസ് അസംബ്ലി സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കേച്ചേരി: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരിലെ കേച്ചേരിയില്‍ നടക്കുന്ന കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗതസംഘം ഓഫീസ് സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.

city exchange

യു എം ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് തഖ്‌യുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത്, എ എ അബൂബക്കര്‍ ഹാജി, പി സി അബ്ദു റഊഫ് മിസ്ബാഹി, പി കെ ബഷീര്‍ അശ്‌റഫി, അബ്ദുല്ലത്തീഫ് നിസാമി കുന്ദംകുളം, ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി, ശനീബ് മുല്ലക്കര, അനസ് ശ്രീപുഷ്‌കരം എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!