

കൊച്ചി: വനിതാ ദിനത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ദേശീയ മഹിള ഫെഡറേഷന്‍ നേതാവ് ആനി രാജ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ വനിതാദിന പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

ഈ വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ഇതാണ് ചെയ്യേണ്ടത്. ഞാന്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. സമരങ്ങളെ ഈ വിധമല്ല കൈകാര്യം ചെയ്യേണ്ടതെന്നും ആശകളുടെ ആവശ്യ ങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആനി രാജ വ്യക്തമാക്കി.
