കഥ പറഞ്ഞും സ്വയം പ്രതിരോധ പാഠങ്ങള്‍ പഠിച്ചും വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വനിതാ ദിനാഘോഷം

Web Desk
1 Min Read

കൊച്ചി: കായലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വ്യത്യസ്തമായ ഒരു വനിതാദിനാഘോഷം. സ്വയം പ്രതിരോധ പാഠങ്ങള്‍ പഠിച്ചും അടിയും പാടിയും വനിതകള്‍ കായലില്‍ ആഘോഷത്തിമിര്‍പ്പിലായപ്പോള്‍ അതിജീവന കഥ പറഞ്ഞ് സി പി ഐ നേതാവ് ആനി രാജയും ഒപ്പം ചേര്‍ന്നു. അന്തര്‍ദേശീയ വനിതാ ദിനത്തില്‍ എറണാകുളം പ്രസ്‌ക്ലബാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വ്യത്യസ്തമായ ആഘോഷ പരിപാടികള്‍ ഒരുക്കിയത്.

city exchange

കെ എസ് ഐ എന്‍ സിയുമായി സഹകരിച്ചാണ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചത്. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് എന്‍ കെ സ്മിത, ജോയിന്റ് സെക്രട്ടറി ഷബ്ന സിയാദ്, നിര്‍വാഹകസമിതി അംഗം പി ഒ ജിഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഹൈക്കോടതി ബോട്ട് ജെട്ടിയില്‍ കെ എസ് ഐ എന്‍ സി മാനേജിംഗ് ഡയറക്ടര്‍ ആര്‍ ഗിരിജ കായല്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. എറണാകുളം പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് എന്‍ കെ സ്മിത അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എം ഷജില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി ഷബ്‌ന സിയാദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി ഒ ജിഷ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടത്തിയ കായല്‍ യാത്രയില്‍ വനിതകള്‍ക്കായി സി എഫ് സി ജിമ്മിലെ ട്രെയിനര്‍മാരായ സുസാന, സ്‌നേഹ എന്നിവര്‍ നയിച്ച സ്വയം പ്രതിരോധ സോദാഹരണ ക്ലാസും നടന്നു.

- Advertisement -
Ad image

ആനിരാജ തന്റെ ജീവിതകഥ പറഞ്ഞത് വ്യത്യസ്ത അനുഭവമായി. പാലാക്കരിയിലെ മത്സ്യഫെഡ് ഫാമില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കായി കായാക്കിങ്ങും വാട്ടര്‍ സ്‌പോര്‍ട്ട്‌സ് ആക്ടിവിറ്റികളും നടത്തി. നാല്‍പതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!