മുസ്‌ലിംകളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി

Web Desk
1 Min Read

ഗോഹട്ടി:തനിക്ക് കുടിയേറ്റക്കാരായ മുസ്‌ലിംകളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. മിയ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞത്. താന്‍ വോട്ട് തേടി അവരുടെ സമീപം പോകാറില്ല. അവര്‍ തന്നെത്തേടിയും വരാറില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

city exchange

ഇന്ത്യാടുഡെ കോണ്‍ക്ലേവിലാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം. അസമില്‍ ജീവിക്കുന്ന ബംഗാള്‍ വംശജരായ മുസ്‌ലിംകളെ പ്രാദേശികമായി വിളിക്കുന്നത് മിയ മുസ്‌ലിംകള്‍ എന്നാണ്. കുടിയേറ്റക്കാരായ മുസ്‌ലിംകള്‍ കാരണമാണ് അസമിന്റെ സംസ്‌കാരവും സ്വത്വവും നഷ്ടമായതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ കരുതുന്നുവെന്നും ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ബംഗാള്‍ വംശജരായ മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചതുകൊണ്ടാണ് അസമില്‍ ഭൂമി കയ്യേറ്റങ്ങള്‍ നടക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന് മുന്‍പേ തുടങ്ങിയ പ്രക്രിയയാണ്. ചരിത്രത്തിന്റെ ഭാരം താന്‍ പേറുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെയുണ്ടായ ഏറെ വിവാദമായ കുടിയൊഴിപ്പിക്കലിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!